Tuesday, December 28, 2010

Ladders

ചരിഞ്ഞതാണെങ്കിലും പരസ്പരം സമാന്തരങ്ങളായ രണ്ട് ഭിത്തികള്‍. ഇതില്‍ വ്യത്യസ്ത നീളത്തിലുള്ള രണ്ട് ഏണികള്‍ (PR, QS) ചാരിവെച്ചിരിക്കുന്നു. ഈ ഏണികളുടെ സംഗമ ബിന്ദുവായ M ല്‍ നിന്ന് 'R'ലേക്കുള്ള ഉയരം ( MR അല്ല ) 4 മീറ്റര്‍. R ല്‍ നിന്ന് S ലേക്കുള്ള ഉയരം (അകലമല്ല) 5 മീറ്റര്‍. എങ്കില്‍ M എന്ന ബിന്ദു തറയില്‍ നിന്നു എന്ത് ഉയരത്തിലായിരിക്കും?

Answer:
9/h=h/4
hxh=9x4=36
h=root of 36
=6


4 comments:

vijayan said...

sir, pl change the date.otherwise there is a cotradiction. the qn posted on 28th and answer given on 27th.

Hari | (Maths) said...

സര്‍,

ചിത്രങ്ങള്‍ ചേര്‍ക്കാനുള്ള രീതി റീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും സ്റ്റുഡന്റ് ഐടി കോഡിനേറ്റര്‍മാരുടെ ട്രെയിനിങ് ഊര്‍ജ്ജിതമായി നടക്കുകയാണ്. ട്രെയിനിങ് കണ്ടക്ട് ചെയ്യുന്ന ചില അധ്യാപകര്‍ പ്രത്യേകം സൂചിപ്പിച്ചതു കൊണ്ടു മാത്രമാണ് ആ സൗകര്യം താല്ക്കാലികമായി നീക്കിയത്.

Hari | (Maths) said...

പ്രശ്നനിര്‍ദ്ധാരണം നടത്തിയ രീതി എനിക്ക് ഇഷ്ടപ്പെട്ടു. ശ്ലോകത്തില്‍ കഴിക്കാതെ വിശദമായി ചിത്രസഹിതം തന്നെ ഉത്തരത്തിലേക്ക്. ഈ പ്രോത്സാഹനത്തിന് നന്ദി.

കാഡ് ഉപയോക്താവ് said...

@Vijayan Sir,
@Hari sir,

ഞാൻ ഈ ബ്ലോഗ് തുടങ്ങുമ്പോൾ ഒട്ടും serious ആയ സമീപനമായിരുന്നില്ല. ചുമ്മാ... ഒരു ആരംഭ ശൂരത്വം. Date, സെറ്റിങ്ങ് എന്തോ പ്രശ്നമാണെന്നു തോന്നുന്നു. ശരിയാക്കിയിട്ടുണ്ട്.
ഹരിസാർ, ഞാൻ ഇപ്പോഴും ഗണിതം പഠിക്കാൻ വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്നു. ആയതിനാൽ എന്നെ, നിങ്ങളുടെയെല്ലാം ശിഷ്യനായി കണക്കാക്കി, സാർ വിളി ഒഴിവാക്കിയാൽ ഞാൻ കൃതാർത്ഥനായി. എന്റെ മോൻ പോലും പറയുന്നത് " ഈ 'പിതാജി'ക്കു ഒരു വിവരവും ഇല്ല" എന്നാണ്‌.