Thursday, November 11, 2010

GeoGebra - For What ? Where from? For Whom


എന്താണ്‌ ജിയോജിബ്ര ? എവിടെ നിന്ന് കിട്ടും? ആർക്കെല്ലാം ഉപയോഗിക്കാം ?


ഗണിതം പഠിക്കാനും പഠിപ്പിക്കാനും, ജ്യാമിതീയ രൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് ജിയോജിബ്ര.അമേരിക്കയിലുള്ള സാൽസ്ബർഗ് യൂണിവേഴ്സിറ്റിയിലെ Markus Hohenwarter 2001-ൽ നിർമ്മിക്കുകയും ഇപ്പോഴും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ ഒരു ഗണിത പഠന സ്വതന്ത്ര സോഫ്റ്റ് വെയറാണിത്.ഇപ്പോൾ ഫ്ളോറിഡ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിച്ചു വരികയാണ് മർകസ് .[Markus Hohenwarter, markus@geogebra.org]

എന്താണ്‌ ജിയോജിബ്ര (GeoGebra) എന്നതിനെകുറിച്ച് വളരെ വിശദമായി
"Maths Blog for High School Teachers and Students"
എന്ന ബ്ലോഗിൽ ഉള്ളതിനാൽ ഇവിടെ കൂടുതലായി ഒന്നും വിശദീകരിക്കുന്നില്ല. ഇവിടെ വിശദീകരണത്തേക്കാൾ, പരിശീലനത്തിനു പ്രാധാന്യം കൊടുത്ത് 'video' അധിഷ്ഠിത ക്ലാസിനു മുൻ‍തൂക്കം നൽകാനാണ്‌ ഉദ്ദേശിക്കുന്നത്.

ജിയോജിബ്ര (GeoGebra) എവിടെ നിന്ന് കിട്ടും?

GeoGebra സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ...



ചിത്രത്തിൽ ക്ലിക്കിയാൽ മതി...


GeoGebra 3.2 Help Document



Download Official GeoGebra 3.2 Help Document ചിത്രത്തിൽ ക്ലിക്കിയാൽ മതി...



എന്തെല്ലാം ചെയ്യാം. ?

ഒരു ചെറിയ മാതൃക ഇവിടെ കൊടുക്കുന്നു. കൂടുതൽ അഭ്യാസങ്ങൾ വഴിയെ ........
ജിയോജിബ്രയിൽ സമചതുരത്തിനുള്ളിലെ സമചതുരങ്ങൾ ഉണ്ടാക്കുന്ന വിധം.- Step by Step instruction - No sound added.
സമചതുരങ്ങളുടെ നിർമ്മാണം മാത്രമാണിവിടെ കാണിച്ചിരിക്കുന്നത്. എങ്ങിനെയാണ്‌ animation ഉണ്ടാക്കുക എന്ന്, അടുത്ത പോസ്റ്റിൽ ചെയ്തു കാണിച്ചു തരാം.





സമചതുരത്തിനുള്ളിലെ സമചതുരങ്ങൾ തമ്മിൽ , പരപ്പളവിലുള്ള Ratio 1:2:4 ആണോ എന്നു പരിശോധിക്കുക.
വശങ്ങൾ തമ്മിലുള്ള Ratio താരതമ്യം ചെയ്യുക. സംശയങ്ങൾ comment ചെയ്യുക.



കാഡ് ഉപയോക്താവ് said...
The relation between each sides = 1 : 1.4142 : 2
and each inscribed radius = 1 : 1.4142 : 2

Relation between sides and radius :
Side length is double of its radius or equal to its diameter.
I shall try to update the video later. Now busy with my profession.

------------------------------------------------------------------------------------
ആമുഖം:

ഈ വീഡിയോ പഠന രീതിയുടെ ആവശ്യമെന്ത് ?

മറുപടി : ആധികാരിക മാന്വലുകൾ നോക്കി വായിച്ചു മനസ്സിലാക്കാൻ സമയവും ക്ഷമയുംഇല്ലാത്ത എന്നേപ്പോലുള്ളവർക്ക് വേണ്ടി മാത്രം.


ജിയോജിബ്ര (GeoGebra) ആർക്കെല്ലാം ഉപയോഗിക്കാം ?

എട്ടാം ക്ലാസിൽ എട്ടു വട്ടം പൊട്ടി, നട്ടം തിരിഞ്ഞു, "കണക്കൊന്നും എന്റെ മണ്ടയിൽ കയറില്ല" എന്നു വിചാരിക്കുന്നവർ മുതൽ, ഗണിതത്തിൽ PhD ഉള്ളവർക്കു വരെ ഉപകാരപ്പെടും എന്നു മാത്രമല്ല, ഇവരെല്ലാം GeoGebra പഠിക്കുകയും വേണം.


ഈ വീഡിയോ ഉപയോഗിക്കേണ്ടതെങ്ങിനെ?

മറുപടി : GeoGebra ഡൌൺലോഡ് ചെയ്ത്, ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞ്, പ്രോഗ്രാം തുറന്നു വെക്കുക. വീഡിയോ play ചെയ്തു ഓരോ സ്റ്റെപ്പും കഴിയുമ്പോൾ pause ചെയ്യുക. കണ്ടു കഴിഞ്ഞ ഭാഗം വരെ GeoGebra - യിൽ ചെയ്തു നോക്കുക. സംശയമുണ്ടെങ്കിൽ വീണ്ടും കാണുക.

7 comments:

കാഡ് ഉപയോക്താവ് said...

Please visit again, I am updating time to time. So same post may change with more datails and videos. This is a starting........
Thank you.

വി.കെ. നിസാര്‍ said...

Well Done!
Keep up the good spirit!!

ജനാര്‍ദ്ദനന്‍.സി.എം said...

നന്നായിരിക്കുന്നു. ഞാന്‍ കൂടെക്കൂടെ വരാം. നിര്‍ത്തിക്കളയരുത്

കാഡ് ഉപയോക്താവ് said...

@വി.കെ. നിസാര്‍,
@ജനാര്‍ദ്ദനന്‍.സി.എം

Thank you very much.

Appu Adyakshari said...

മാഷേ ഈ വീഡിയോയോടൊപ്പം ശബ്ദം കൂടി ഉണ്ടായിരുന്നുവെങ്കിൽ കുറേക്കൂടി ഇന്ററാക്റ്റീവ് ആവുമായിരുന്നില്ലേ ?

കാഡ് ഉപയോക്താവ് said...

Thanks appu. വീഡിയോ, ശബ്ദം ചേർത്ത് update ചെയ്യാൻ ശ്രമിക്കാം. നന്ദി

sajan paul said...

very nice. i will follow . keep it up