Saturday, November 27, 2010

003_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 3_സാമാന്തരികം(equilateral)

പാഠപുസ്തക പ്രവർത്തനങ്ങൾ
ക്ലാസ്. 8
അധ്യായം. 2
സർവസമരൂപങ്ങൾ(Congruent shapes)
പ്രവർത്തനം 1
സാമാന്തരികം(equilateral) A, B, C, D നിർമ്മിക്കുക. Move ടൂൾ ഉപയോഗിച്ച് ശീർകങ്ങളുടെയും(vertices) വശങ്ങളുടെയും(sides) സ്ഥാനം മാറ്റി, താഴെപ്പറയുന്നവ നിരീക്ഷിക്കുക.

എ. എതിർ ശീർഷ കോണുകൾ തുല്യമാണ്‌
ബി. വികർണ്ണങ്ങൾ പരസ്പരം സമഭാഗം ചെയ്യുന്നു.
---------------------------------------------------
Text Book Activities
Class 8: Chapter 2 Congruent shapes
Activity - 1
Construct equilateral ABCD. Change the position of vertices and sides using Move tool and verify the following.

a. Opposite angles are equal
b. Diagonals intersect each other.

10 comments:

കാഡ് ഉപയോക്താവ് said...

ഈ പാഠഭാഗങ്ങളുടെ, വീഡിയൊ (High Resolution / HD) download ലിങ്ക്, GeoGebra(ggb) ഫയൽ എന്നിവ ആവശ്യമുള്ളവർ ... just comment or email to me :
caduser2003@gmail.com
എനിക്കറിയാം , ആർക്കും ആവശ്യം വരില്ല എന്ന്. എന്നാലുംഒരു വിദ്യാർത്ഥിക്കെങ്കിലും ഉപകരിച്ചാലോ?
വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഉണ്ടാക്കിയ വീഡിയൊ ആയതിനാൽ, നിലവാരം പുലർത്താനായിട്ടില്ല. സമയം തന്നെയാണ്‌ വില്ലൻ.. പിന്നെ മടിയും..

കാഡ് ഉപയോക്താവ് said...

ഒരാഴ്ചയായി ഞാൻ ഈ വീഡിയോ(GeoGebra Malayalam Video Tutorial )പോസ്റ്റ് ചെയ്തിട്ട് . ആരും ഒരു അഭിപ്രായവും പറഞ്ഞില്ല. ഇത് തുടരണമോ? youtube-ൽ നിന്നും ലോഡ് ചെയ്ത് വരാൻ താമസമുണ്ടോ? പഠന രീതിയിൽ മാറ്റം വേണമോ? അറിയാൻ താൽ‍പര്യമുണ്ട്.

ജനാര്‍ദ്ദനന്‍.സി.എം said...

കമന്റും നോക്കിയിരുന്നാല്‍ കാര്യം നടക്കില്ല സുഹൃത്തേ. കര്‍മ്മം ടെയ്യുക.. മാ ഫലേഷു കഥാചന. താങ്കളുടെ ശ്രമങ്ങള്‍ അര്‍ത്ഥവത്തും സദുദ്ദേശപരവും ആണ്. അതിനാല്‍ത്തന്നെ ഒരു ദിവസം അംഗീകാരം കിട്ടാതിരിക്കില്ല.
പിന്നെ വീഡിയോവിലെ ഓഡിയോ ശരിയായിട്ടില്ല. അടുത്ത വര്‍ക്ക് ചെയ്യുമ്പോള്‍ ഓഡിയോ മികച്ചതാക്കാന്‍ ശ്രമിക്കുക. എല്ലാ ഭാവുകങ്ങളും.

ജനാര്‍ദ്ദനന്‍.സി.എം said...

പിന്നെ കമന്റ് സെറ്റിംഗ്സില്‍ നിന്ന് word verification എടുത്തു മാറ്റുക. കമന്റാന്‍ വിചാരിച്ചവന്‍ പോലും ഓടിക്കളയും!!!!

കാഡ് ഉപയോക്താവ് said...

word verification നെ കുറിച്ച് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഞാൻ കമന്റുമ്പോൾ word verification വരാറില്ലായിരുന്നു. ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്. നന്ദി . സാർ.

Hari | (Maths) said...

വീഡിയോയിലൂടെ ജിയോജിബ്ര ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ശബ്ദാവതരണവും നന്നായി. അഭിനന്ദനങ്ങള്‍. ഇത് യൂട്യൂബും ജിയോജിബ്രയും മലയാളവും ഉള്ളിടത്തോളം കാലം ഗണിത പഠിതാക്കള്‍ക്ക് ഒരു വഴികാട്ടിയായിരിക്കും. അഭിനന്ദനങ്ങള്‍.

Hari | (Maths) said...

ഉബുണ്ടുവില്‍ ഈ വീഡിയോകള്‍ മുഴുവനായി കണ്ട ശേഷം അവ കോപ്പി എടുത്തു സൂക്ഷിക്കണം എന്നുള്ളവര്‍ക്ക് home പേജ് തുറന്ന് കണ്‍ട്രോള്‍ കീയും h ഉം കൂടി അമര്‍ത്തി ഹിഡണ്‍ ഫയല്‍സ് ആക്ടീവാക്കാം. അതില്‍ .mozilla എന്ന ഫോള്‍ഡറിലെ firefox-default-cache എന്ന ക്രമത്തില്‍ തുറന്നാല്‍ അവിടെ നാം കണ്ട വീഡിയോ ഉണ്ടായിരിക്കും. അവ സിസ്റ്റത്തിലേക്ക് കോപ്പി ചെയ്യാം. ഞാനിത് എന്റെ കുട്ടികളെ കാണിക്കുന്നതിന് വേണ്ടി പെന്‍ഡ്രൈവിലേക്ക് കോപ്പി ചെയ്തെടുക്കുന്നു.

കാഡ് ഉപയോക്താവ് said...

@Hari sir,പ്രോൽസാഹനത്തിനും അഭിനന്ദനത്തിനും നന്ദി. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രോൽസാഹനം ഉപകരിക്കും. അഭിനന്ദനങ്ങൾ ചോദിച്ചു വാങ്ങുന്നത്, അൽ‍പത്തരമാണെന്നറിയാം. ആളുകൾ കാണാനില്ലെങ്കിൽ... എന്റെ കുടുംബത്തിനു ലഭിക്കേണ്ട സമയം വെറുതെ കളയരുതല്ലോ!!!

സഹൃദയന്‍ said...

പ്രിയ കാഡ് ഉപയോക്താവ്...

താങ്കളുടെ വീഡിയോ കണ്ടാണ് ഇന്നലെ എനിക്ക് ജിയോജിബ്രയിലെ പല കാര്യങ്ങളും മനസ്സിലായത്...

ആ അറിവുകള്‍ കൊണ്ട് ഇന്നു ക്ലാസും എടുത്തു...

നന്ദി,
ചിക്കു.

കാഡ് ഉപയോക്താവ് said...

thanks chicku