GeoGebra - യും പിന്നെ ഞാനും.
ഏതാണ്ട് ഒരു വർഷം മുമ്പ്, GeoGebra ഡൗൺലോഡ് ചെയ്ത്, install ചെയ്തിരുന്നു ഞാൻ. എന്നാൽ, രണ്ട് തവണ തുറന്നു നോക്കിയെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ അറിയാത്തത് കൊണ്ട് തീരെ ഉപയോഗിച്ചതേയില്ല. എന്നാൽ,GeoGebra യുടെ പ്രാധാന്യം, ആവശ്യകത എന്നിവയെക്കുറിച്ച് അന്ന് അത്ര ബോധവാനായിരുന്നില്ല.
പിന്നീട്, കൃത്യമായി പറഞ്ഞാൽ നവംബർ 1, 2010 ൽ മാത്സ് ബ്ലോഗ് സന്ദർശിക്കുകയും എറണാകുളം എം.ടിയായ സുരേഷ്ബാബു സാർ തയ്യാറാക്കിയ, മലയാളത്തിൽ വിശദീകരിക്കുന്ന മനോഹരമായ ജിയോജിബ്ര പഠന സഹായി കാണുകയും ചെയ്തു. ഒരു പാട് നേരം വായിച്ച് , ജിയോജിബ്രയിൽ ചെയ്തു നോക്കുമ്പോൾ, മറവിയും ആശയം ഗ്രഹിക്കാനുള്ള താമസവും കാരണം വീണ്ടും ആശയക്കുഴപ്പം.(വയസ്സനായി ത്തുടങ്ങിയൊ? സമ്മതിക്കാൻ ഒരു വിമ്മിഷ്ടം! അല്ലെങ്കിൽ തന്നെ , പഠനത്തിനു പ്രായം തടസ്സമേയല്ല തന്നെ!).
പിന്നീട് ഗോപകുമാര്‍ സാറും മാത്സ് ബ്ലോഗും കൂടി തായ്യാറാക്കിയ വീഡിയോ കണ്ടപ്പോൾ വീണ്ടും സ്വയം പഠിക്കണമെന്നും, പഠിച്ചത് മറക്കാതിരിക്കാൻ, screen capture ചെയ്യണമെന്നും തോന്നി. ഒരാൾ പഠിച്ചത്, മറ്റുള്ളർക്ക് പഠിപ്പിക്കുമ്പോഴാണ് താനൊന്നും പഠിച്ചിട്ടില്ല എന്ന തിരിച്ചറിവുണ്ടാകുന്നത്. എന്തായാലും, ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നത് സന്ദർശകരോട് പങ്കു വെക്കാൻ ശ്രമിക്കാം.
എന്നാൽ, ആരംഭശൂരത്വം എന്ന മഹാരോഗം ബാധിച്ചതിനാലും ജനിച്ച നാൾ മുതൽ കുഴിമടിയനായതിനാലും എത്രത്തോളം ഇത് തുടരാൻ കഴിയും എന്നറിയില്ല. ഇവിടെ സന്ദർശിക്കുന്ന പ്രതിഭകളുടേയും സന്ദർശകരുടെയും സഹായ സഹകരണവും പ്രോൽസാഹനവും പ്രതീക്ഷിച്ചു കൊണ്ട് ... എല്ലാവർക്കും നന്ദി.
No comments:
Post a Comment